പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് പരിഹാരം; അതിര്‍ത്തി കരാറില്‍ ഒപ്പുവച്ച് ആസാമും അരുണാചലും

പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് പരിഹാരം; അതിര്‍ത്തി കരാറില്‍ ഒപ്പുവച്ച് ആസാമും അരുണാചലും

ന്യൂഡല്‍ഹി: അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അസം-അരുണാചല്‍പ്രദേശ് അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തി വിഷയം പരിഹരിക്കാനുള്ള കരാറില്‍ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും അരുണാചല്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഡുവും ഒപ്പുവച്ചു.

804 കിലോമീറ്റീര്‍ അതിര്‍ത്തിയാണ് ഇരു സംസ്ഥാനങ്ങളും തമ്മില്‍ പങ്കിടുന്നത്. 123 ഗ്രാമങ്ങളാണ് ഈ മേഖലയിലുള്ളത്. പ്രത്യേക മേഖലകള്‍ കൈകാര്യം ചെയ്യുന്നതിനിന് ഇരു സംസ്ഥാനങ്ങളിലേയും മന്ത്രിമാരേയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു.

കേന്ദ്ര ഭരണപ്രദേശമായിരുന്ന സമയം മുതല്‍ ചില മേഖലകള്‍ ആസാം ഏകപക്ഷീയമായി കയ്യടക്കി വെച്ചിരിക്കുകയാണെന്ന് അരുണാചല്‍ ആരോപിക്കുന്നുണ്ട്. 1987 ല്‍ അരുണാചല്‍ പ്രദേശിന് സംസ്ഥാന പദവി ലഭിച്ചതിന് പിന്നാലെ. ആസാമിലെ ചില ഭാഗങ്ങള്‍ അരുണാചലിലേക്ക് മാറ്റിയതിനെതിരെ ആസാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.