കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുമെന്ന് മന്ത്രി

കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുമെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടാന്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്ന് വ്യവസായ, ഖനന വകുപ്പ് മന്ത്രി പി. രാജീവ്. ചുരുങ്ങിയ വിലവര്‍ധനവാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, ഇക്കാര്യം ഉന്നയിച്ച് ക്വാറി ഉടമകള്‍ സമരത്തിനിറങ്ങി. റോയല്‍റ്റി വര്‍ധന കാലാനുസൃതമായി മാത്രമാണെന്ന് വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ക്വാറി ഉടമകള്‍ പ്രഖ്യാപിച്ച ക്വാറി അടച്ചിടല്‍ സമരം ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. അടിസ്ഥാനരഹിതമായ കാരണങ്ങളാണ് സമരത്തിനായി ഉന്നയിച്ചിട്ടുള്ളത്.

2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ 2023ല്‍ കാലാനുസൃതമായി ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് റോയല്‍റ്റി നിരക്കുകളില്‍ ചെറിയ വര്‍ധന മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. മെട്രിക് ടണ്ണിന് 24 രൂപയുള്ളത് 48 രൂപയാക്കിയാണ് കൂട്ടിയത്. കേന്ദ്ര നിയമമനുസരിച്ച് മൂന്നുവര്‍ഷം കൂടുമ്പോള്‍ വില വര്‍ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ 2015ന് ശേഷം ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ ചുരുങ്ങിയ വിലവര്‍ധന നടപ്പാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.