കൊച്ചി: കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചെന്ന കേസില്‍ ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. രണ്ട് പേരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ റദ്ദാക്കി. രണ്ട് വര്‍ഷം മുന്‍പത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ നടപടി.
കരിപ്പൂരില്‍ സൂപ്രണ്ടുമാരായ എസ്.ആശ, ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുദീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍, എച്ച്എച്ച്മാരായ അശോകന്‍, ഫ്രാന്‍സിസ്, ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുധീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍, ഹെഡ് ഹവില്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് ജോലി നഷ്ടമായത്. സൂപ്രണ്ട് സത്യമേന്ദ്ര സിങ്, വിരമിച്ച സൂപ്രണ്ട് കെ.എം.ജോസ് എന്നിവരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടയാനുമാണ് ഉത്തരവ്.
സ്വര്‍ണം കടത്താന്‍ കള്ളക്കടത്ത് സംഘത്തിനു കസ്റ്റംസ് സഹായം ലഭിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നു 2021 ജനുവരി 12,13 തീയതികളിലാണ് വിമാനത്താവളത്തില്‍ സിബിഐ പരിശോധന നടത്തിയത്. ഡിപ്പാര്‍ട്മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സുമായി (ഡിആര്‍ഐ) ചേര്‍ന്നായിരുന്നു പരിശോധന. 11 കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്ത് സംഘത്തില്‍പെട്ട 17 പേരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണു സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.