പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ ഹൃദയാഘാതം; കിം കര്‍ദാഷിയാന്റെ 'അപര' ക്രിസ്റ്റീന അന്തരിച്ചു

പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ ഹൃദയാഘാതം; കിം കര്‍ദാഷിയാന്റെ 'അപര' ക്രിസ്റ്റീന അന്തരിച്ചു

കാലിഫോര്‍ണിയ: ഒണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന ആഷ്ടന്‍ ഗൗര്‍കാനി (34) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി മണിക്കൂറുകള്‍ക്കകമായിരുന്നു മരണം. സര്‍ജറി പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രാജ്യാന്തര റിയാലിറ്റി താരവും മോഡലുമായ കിം കര്‍ദാഷ്യനോടുള്ള രൂപസാദൃശ്യത്തെ തുടര്‍ന്ന് നിരവധി ആരാധകരായിരുന്നു ക്രിസ്റ്റീനയ്ക്കുള്ളത്. 6,26,000 ഫോളോവേഴ്‌സാണ് ക്രിസ്റ്റീനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

കഴിഞ്ഞ ദിവസം 22കാരനായ കനേഡിയന്‍ നടന്‍ സെന്റ് വോണ്‍ കൊലൂച്ചി കോസ്‌മെറ്റിക് സര്‍ജറിക്ക് പിന്നാലെ മരിച്ചിരുന്നു. ബിടിഎസ് ഗായകന്‍ ജിമിനെ പോലെയാകാനായിരുന്നു വോണ്‍ ശസ്ത്രക്രിയക്ക് വിധേയനായത്. കോസ്‌മെറ്റിക് ശസ്ത്രക്രിയയെ തുടര്‍ന്ന് സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടതിനെത്തടര്‍ന്ന് ഈ മാസം 23ന് ദക്ഷിണ കൊറിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ വോണിന്റെ ജീവനും രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഇന്‍ട്യൂറ്റ് ചെയ്തിരുന്നെങ്തിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വോണിന് താടിയെല്ല് ഇംപ്ലാന്റ് ശസ്ത്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നും എന്നാല്‍ തനിക്ക് രൂപമാറ്റം വരുത്തണമെന്നുള്ള തീരുമാനത്തെ തുടര്‍ന്നാണ് ചികിത്സയ്ക്ക് വിധേയനായതെന്നും വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രൂപമാറ്റവും സൗന്ദര്യവത്കരണവും മാറ്റങ്ങള്‍ വരുത്തുമെന്ന പ്രതീക്ഷയില്‍ ഇത്തരത്തില്‍ ശസ്ത്രക്രിയക്ക് പല പ്രമുഖരും വിധേയരാവുന്നുണ്ടെന്ന് വരുന്ന വാര്‍ത്തകള്‍ സത്യത്തില്‍ ഞെട്ടിക്കുന്നതാണ്. ശസ്ത്രക്രിയയുടെ പാര്‍ശ്വവശങ്ങളെ കുറിച്ച് അറിവുണ്ടെങ്കിലും ഇത്തരം ചികിത്സാ രീതികളെ അവലംബിക്കുന്ന പ്രമുഖരുടെ എണ്ണത്തില്‍ കുറവു വരുന്നില്ലെന്നാണ് അടുത്തടുത്തായി സംഭവിച്ച ഈ മരണങ്ങള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.