ചിക്കാഗോ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, ഏപ്രിൽ 22 ശനിയാഴ്ച, വിശ്വാസ പരിശീലന കലോത്സവം "ഫെയ്ത്ത് ഫെസ്റ്റ് 2023" വർണ ശബളമായ കലാപരിപാടികളോടുകൂടി അരങ്ങേറി.
ക്നാനായ റീജിയൻ ഡയറക്ടറും, സെന്റ് മേരീസ് ക്നാനായ ദേവാലയ വികാരിയുമായ വികാരി ജനറൽ മോൺ ഫാ. തോമസ് മുളവനാൽ ഫെയ്ത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബഹു. മുളവനാലച്ചൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, ഓരോ വിശ്വാസ പരിശീലന കലോത്സവവും, ഇടവകയുടെ പ്രധാന ആഘോഷമാണെന്നും കുട്ടികൾക്ക് അവരുടെ കഴിവുകൾ വളർത്താനുള്ള അവസരങ്ങളാണെന്നും, ഇതിൽ പങ്കെടുത്ത കുട്ടികളേയും, സംഘാടകരെയും പ്രത്യേകം അനുമോദിക്കുകയും ചെയ്തു. ഫൊറോന വികാരി ഫാ. എബ്രാഹം മുത്തോലത്ത്, മനോഹരമായ കലാവിരുന്ന് കാഴ്ച വെച്ച കുട്ടികളേയും, സംഘാടകരേയും, മാതാപിതാക്കളേയും പ്രത്യേകം അനുമോദിച്ച് സംസാരിച്ചു.
3 വയസ്സുകാർ മുതൽ 12 ആം ക്ളാസ്സ് വരെയുള്ള എല്ലാ കുട്ടികളെയും കോർത്തിണക്കി നടത്തിയ ബൈബിൾ അധിഷ്ഠിത നാടകങ്ങൾ, ഡാൻസ്സുകൾ, പാട്ടുകൾ എന്നിവയടങ്ങിയ കലാവിരുന്ന് കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, വിശ്വാസത്തിൽ ആഴപ്പെടുന്നതിനും ഉപകരിച്ചു. ടോമി കുന്നശ്ശേരി എഴുതിയ "അവതരിച്ച വചനം" എന്ന ബൈബിൾ നൃത്ത നാടകം എല്ലാവരുടേയും പ്രശംസ ഏറ്റുവാങ്ങി.
ടീന നെടുവാമ്പുഴ എല്ലാവരേയും സ്വാഗതം ചെയ്തു. നയനമനോഹരമായ ഈ കലാവിരുന്ന് ഒരുക്കാൻ കഠിനാധ്വാനം ചെയ്ത ഏവർക്കും ഡി. ആർ. ഇ. സക്കറിയ ചേലക്കൽ ഹ്യദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയും, എല്ലാ വിദ്യാർത്ഥികളേയും അഭിനന്ദിക്കുകയും ചെയ്തു.
അർച്ചന നന്ദികാട്ട്, സാനിയ കോലടി, മിഷേൽ കരിമ്പുംകാലയിൽ എന്നിവർ എം. സി. മാരായിരുന്നു. കോർഡിനേറ്റർമാരായ മഞ്ജു ചകിരിയാംതടത്തിൽ , നീന കോയിത്തറ, ടോമി കുന്നശ്ശേരി, ആൻസി ചേലക്കൽ, കൈക്കാരൻമാർ, സക്കറിയ ചേലക്കൽ എന്നിവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.