അഴിമതിക്കേസുകളില്‍ അടയിരുന്ന് സര്‍ക്കാരിനെ സഹായിച്ചു; മുന്‍ ചീഫ് ജസ്റ്റിസിനെതിരെ രമേശ് ചെന്നിത്തല

അഴിമതിക്കേസുകളില്‍ അടയിരുന്ന് സര്‍ക്കാരിനെ സഹായിച്ചു; മുന്‍ ചീഫ് ജസ്റ്റിസിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ താന്‍ നല്‍കിയ അഴിമതിക്കേസുകള്‍ക്ക് മേല്‍ മുന്‍ ചീഫ് ജസ്റ്റിസ് മണികുമാര്‍ അടയിരിക്കുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

സ്പ്രിന്‍ക്ലര്‍ അഴിമതിക്കേസ്, ബെവ്കോ അഴിമതി, വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കേസ് എന്നിവയിലെല്ലാം അദ്ദേഹം അടയിരുന്നു. സര്‍ക്കാരിനെതിരെ താന്‍ കൊടുത്ത എല്ലാ കേസുകളിലും തീരുമാനമെടുക്കാതെ സര്‍ക്കാരിനെ സഹായിക്കുകയായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് മണി കുമാര്‍ ചെയ്തത്.

ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ പോകുകയാണെന്നാണ് കേള്‍ക്കുന്നത്. കോടതിയില്‍ കേസ് കൊടുത്തിട്ടും കാര്യമില്ലാത്ത അവസ്ഥയാണ്. ലോകായുക്തയില്‍ പോയാലും നീതി കിട്ടുന്നില്ല. ഇത്തരം സംവിധാനങ്ങള്‍ ഇങ്ങനെയാകുന്നതില്‍ ദുഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എഐ ക്യാമറ വിവാദത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇതേ കുറിച്ച് താന്‍ തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയപ്പോള്‍ ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.