കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള കാലാവധി ഒരു വർഷമായി കുറച്ചു

കുവൈറ്റില്‍  ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള കാലാവധി ഒരു വർഷമായി കുറച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി ഒരു വർഷമായി പരിമിതപ്പെടുത്തി.ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്‍റാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇത് മൂന്ന് വർഷത്തേക്കായിരുന്നു പുതുക്കി നല്‍കിയിരുന്നത്. അർഹരായവർക്ക് ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കാന്‍ സാധിക്കും.

മതിയായ രേഖകൾ സഹിതം ആഭ്യന്തര വകുപ്പിന്‍റെ ഓൺലൈൻ ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോവിഡ് കാലത്താണ് മൂന്ന് വർഷമായി കാലാവധി നീട്ടിയത്. അതിന് മുന്‍പ് ലൈസൻസ് ഉടമയുടെ വിസാ കാലാവധിക്ക് അനുസൃതമായാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകിയിരുന്നത്.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് നേടിയ വിദേശികളുടെ ഫയലുകളുടെ സൂക്ഷ്മ പരിശോധന നേരത്തെ ആരംഭിച്ചിരുന്നു. ഡ്രൈവിംഗ് ലൈസൻസിന് അര്‍ഹമായ ജോലി തസ്തികയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് ജോലി മാറുകയും ചെയ്ത നിരവധി പേരുടെ ലൈസന്‍സുകളാണ് കഴിഞ്ഞ മാസങ്ങളില്‍ അധികൃതർ റദ്ദാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.