തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) കലോത്സവം 2023 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) കലോത്സവം 2023 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി  നടക്കുന്ന മത്സരങ്ങൾക്ക് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയും, ഓക്സ്ഫോർഡ് പാക്കിസ്ഥാനി സ്‌കൂൾ അബ്ബാസിയയുമാണ് വേദികളാവുന്നത്. സ്റ്റേജിതര മത്സരങ്ങൾ മെയ് അഞ്ചിന് വൈകുന്നേരം 4 മണി മുതൽ 9 വരെയും, സ്റ്റേജ് മത്സരങ്ങൾ മേയ് 12ന് കാലത്ത് 8 മണി മുതൽ രാത്രി 11 വരെയും നടത്തപ്പെടുന്നതെന്ന് സംഘാടകർ അറിയിച്ചു.


പ്രായഭേദമേന്യേ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കുന്ന കലാവിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രാസ്‌ക് ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.