ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം ഇന്ന് നടക്കും. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ് എന്നാണ് കിരീടധാരണ ചടങ്ങിന് പേരിട്ടിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മികത്വത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ കിരീടധാരണച്ചടങ്ങ് ശുശ്രൂഷകള്‍ ഇന്ത്യന്‍ സമയം ഇന്ന് വൈകുന്നേരം 3.30 ന് ആരംഭിക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമേറിയ കോറോണേഷന്‍ ചടങ്ങില്‍ ലോക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 2000 ലധികം പേര്‍ പങ്കെടുക്കും.
1,000 വര്‍ഷത്തിലേറെയായി നിലവിലുള്ള ചടങ്ങുകളാണ് അതേപടി തുടരുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യപരിപാടികള്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് പ്രസിദ്ധീകരിച്ചിരുന്നു. തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന ആദ്യത്തെ കോറോണേഷനാകും ഇത്തവണത്തേത്.
നാവിക യൂണിഫോം ധരിച്ചാകും ചാള്‍സ് എത്തുക. 444 വിലയേറിയ രത്നങ്ങള്‍ പതിപ്പിച്ച, സ്വര്‍ണത്തില്‍ തീര്‍ത്ത സെന്റ് എഡ്വേര്‍ഡ്സ് ക്രൗണ്‍ ആണ് ചടങ്ങിന്റെ പ്രധാന ആകര്‍ഷണം.
ഭരണകൂട മേധാവിക്കും പ്രത്യേക പങ്കുണ്ടെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകായിരിക്കും ബൈബിള്‍ വായിക്കുക. കിരീടധാരണത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘറും എത്തും.
നടി സോനം കപൂറാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന ഏക സെലിബ്രിറ്റി. മുസ്ലീം, ഹിന്ദു, സിഖ്, ജൂത പ്രതിനിധികളും ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പുരോഹിതരും ചടങ്ങില്‍ പങ്കെടുക്കും.
കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുള്ള കോമണ്‍വെല്‍ത്ത് രാജ്യ തലവന്‍മാര്‍ക്കായി ബക്കിങ്ഹാം കൊട്ടാരത്തിലും മധ്യ ലണ്ടനിലെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റിലും ചാള്‍സ് രാജാവ് ആതിഥേയനായുള്ള വിരുന്നു നടന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു. ചാള്‍സ് രാജാവാണ് ബ്രിട്ടന്റെ മുന്‍ കോളനികളായ രാജ്യങ്ങളുടെ കൂട്ടായ്മയായ കോമണ്‍വെല്‍ത്തിന്റെ അധ്യക്ഷന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.