തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ 5.20 വരെയാണ് പരീക്ഷ. കേരളത്തില്‍ 1.28 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതും.
രാജ്യത്താകെ 20,59,006 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 11.30 മുതല്‍ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാം. ആധാര്‍, വോട്ടര്‍ ഐ.ഡി, പാസ്‌പോര്‍ട്ട്, പ്ലസ്ടു അഡ്മിറ്റ് കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഹാജര്‍ രേഖയില്‍ പതിക്കാനുള്ള ഫോട്ടോയും അഡ്മിറ്റ് കാര്‍ഡും ഹാജരാക്കണം.
പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് 1.30 ന് അടയ്ക്കും. 1.40 ന് ശേഷം ഹാളില്‍ പ്രവേശനം അനുവദിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.