അലന്‍ മാളിലെ വെടിവയ്പ്പ്: കൊല്ലപ്പെട്ട എട്ട് പേരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞു; മരിച്ചവരില്‍ ഇന്ത്യക്കാരിയായ യുവ എഞ്ചിനീയറും

അലന്‍ മാളിലെ വെടിവയ്പ്പ്: കൊല്ലപ്പെട്ട എട്ട് പേരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞു; മരിച്ചവരില്‍ ഇന്ത്യക്കാരിയായ യുവ എഞ്ചിനീയറും

ടെക്സസ്: അലന്‍ മാളില്‍ വെടിയേറ്റ് മരിച്ചവരില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡും ഒരു എഞ്ചിനീയറും മൂന്നു കുട്ടികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട എട്ടു പേരില്‍ ഇന്ത്യക്കാരിയായ യുവ എന്‍ജിനീയറായ ഐശ്വര്യ തതികോണ്ട (27) യും. ടെക്സസിലെ പെര്‍ഫെക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്സില്‍ പ്രൊജക്ട് എന്‍ജിനിയറായിരുന്നു ഐശ്വര്യ. സുഹൃത്തിനൊപ്പം മാളിലെത്തിയതായിരുന്നു ഐശ്വര്യ. ജോലിയുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷമായി ഐശ്വര്യ ഇവിടെയുണ്ട്. മറ്റ് രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടി പരിക്കേറ്റതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിവരം നല്‍കി.

കൊല്ലപ്പെട്ട എട്ട് പേരില്‍ ഏഴുപേരെയും തിരിച്ചറിഞ്ഞു. പരിക്കേറ്റ ഏഴുപേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായും ഒരാളുടെ നില തൃപ്തികരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. അമേരിക്കയിലെ ടെക്‌സസിലെ മാളില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന അക്രമി യാതൊരു വിധ പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയത്.

ഈ വര്‍ഷം അമേരിക്കയില്‍ നടന്ന രണ്ടാമത്തെ വലിയ കൂട്ട വെടിവയ്പ്പാണ് ടെക്സസില്‍ സംഭവിച്ചത്. അപകടത്തില്‍പ്പെട്ടതില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു എഞ്ചിനിയറും ഉള്‍പ്പെടുന്നു. സംഭവത്തില്‍ പരിക്കേറ്റ അമ്മയ്ക്ക് രണ്ട് കുട്ടികളെയും പരിക്കേറ്റ ഒരു കുട്ടിക്ക് മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടു.

അക്രമത്തില്‍ ഇരകളായവരോടുള്ള ബഹുമാന സൂചകമായി, വൈറ്റ് ഹൗസിലും എല്ലാ പൊതു കെട്ടിടങ്ങളിലും സൈനിക കേന്ദ്രങ്ങളിലും കൊളംബിയ പ്രവിശ്യയിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പതാക മെയ് 11ന് സൂര്യാസ്തമയം വരെ താഴ്ത്തി കെട്ടുവാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിറക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.