തിരുവനന്തപുരം; സംസ്ഥാനത്തെ സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്‌കൂളുകള്‍ക്ക് അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രണ്ടാഴ്ചത്തെക്കാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി ക്ലാസുകള്‍ നടത്താമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഗുണത്തിനാണ് വെക്കേഷന്‍ ക്ലാസുകളെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും പറഞ്ഞു.
സംസ്ഥാനത്ത് സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് ഈ മാസം രണ്ടിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്ന 2017 ലെ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്.
വേനല്‍ ചൂട് കടുക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്ലാസുകള്‍ വയ്ക്കുന്നത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതു ലംഘിച്ച് നിരവധി സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ സംഘടിപ്പിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പഴയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.