തിരുവനന്തപുരം: സംസ്ഥാനത്ത് മുങ്ങിമരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 258 കുട്ടികളാണ് മുങ്ങി മരിച്ചത്. ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ അപകടങ്ങള്‍ നടന്നതെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ തെളിയിക്കുന്നു. മലപ്പുറം ജില്ലയില്‍മാത്രം 53 കുട്ടികള്‍ മുങ്ങി മരിച്ചു.
2022 ല്‍ മാത്രം 18 വയസില്‍ താഴെയുള്ള 258 കുട്ടികള്‍ മുങ്ങിമരിച്ചു എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. ഇതില്‍ 221 ആണ്‍കുട്ടികളും 37 പെണ്‍കുട്ടികളുമാണ്. നഗരങ്ങളിലുളളവര്‍ പൊതുജലാശയങ്ങള്‍ കുളിക്കാനായി ഉപയോഗിക്കുന്നത് കുറവായതിനാല്‍ അപകടവും കുറവാണ്. തിരുവനന്തപുരം സിറ്റിയില്‍ മൂന്ന് കുട്ടികളാണ് മുങ്ങിമരിച്ചത്. തിരുവനന്തപുരത്തെ ഗ്രാമങ്ങളില്‍ 14 കുട്ടികള്‍ മരിച്ചു. എറണാകുളം സിറ്റിയില്‍ ഒമ്പത് കുട്ടികളും ഗ്രാമങ്ങളില്‍ 17 കുട്ടികളും മരിച്ചു.
കായലും തീരപ്രദേശങ്ങളും കൂടുതലുള്ള ആലപ്പുഴയില്‍ 16 കുട്ടികളാണ് മുങ്ങി മരിച്ചത്. കുളം, പുഴ എന്നിവിടങ്ങളില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടികളാണ് കൂടുതല്‍ അപകടങ്ങളില്‍ പെട്ടിരിക്കുന്നത്. അപകടം ഭയന്ന് ജലാശയങ്ങളില്‍ നിന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം സ്‌കൂളുകളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ ക്ലബ്ബുകളും ചേര്‍ന്ന് ശാസ്ത്രീയമായ നീന്തല്‍ പരിശീലനം നല്‍ക്കുകയാണ് വേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.