രക്തബന്ധമുള്ള കുട്ടി ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ ചെയ്യുമായിരുനോന്ന് നടന്‍ സുരേഷ് ഗോപി

രക്തബന്ധമുള്ള കുട്ടി ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ ചെയ്യുമായിരുനോന്ന് നടന്‍ സുരേഷ് ഗോപി

തിരുവനന്തപുരം: യുവ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രൂക്ഷമായ ഭാഷയിലാണ് പൊലീസിനെ വിമര്‍ശിച്ചത്. രക്തബന്ധമുള്ള കുട്ടി ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ ചെയ്യുമായിരുനോന്ന് നടന്‍ സുരേഷ് ഗോപി. ആ വന്ന പൊലീസുകാരില്‍ ഒരാളുടെ അല്ലെങ്കില്‍ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവോ ആയിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്തരത്തില്‍ ദാരുണമായ സംഭവം ഉണ്ടാവുകയില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞു വെയ്ക്കുന്നത്.

പൊലീസ് അറിഞ്ഞു കൊണ്ട് മരണത്തിന് വിട്ടുകൊടുത്തെന്നും ദീര്‍ഘവീക്ഷണം ഇല്ലാതെ പോയ പൊലീസുകാരുടെ സമീപനത്തെയും അദേഹം കുറ്റപ്പെടുത്തി. ബന്ധുവായിനെങ്കില്‍ 50 മീറ്റര്‍ അല്ലെങ്കില്‍ 100 മീറ്റര്‍ എന്ന ദൂരം പാലിക്കുമായിരുന്നോ എന്നും അദ്ദേഹം ഉന്നയിച്ചു.

ഒരു വേദനയായി ഈ സംഭവം കേരളത്തിന് മാറുമ്പോള്‍ വിവിധ കോണുകളില്‍ നിന്നും പ്രതികരണങ്ങളുണ്ടാവുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ നാലരയോടെ ആയിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സംഭവം നടന്നത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതിയായ സന്ദീപ് ഹൗസ് സര്‍ജനായ ഡോ. വന്ദന ദാസിനെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.