ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈനിലെ വർക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കിടെ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു. മറ്റപ്പിളളില്‍ ഇബ്രാഹിമാണ് മരിച്ചത്. 57 വയസായിരുന്നു.
ബംഗ്ലാദേശ് സ്വദേശിയായ നൂർ ആലം നേരത്തെ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പൊള്ളലേറ്റ കോഴിക്കോട് സ്വദേശി സുരേഷിന്‍റെ നില ഗുരുതരമാണ്. വിദഗ്ധ ചികിത്സക്കായി ഇദ്ദേഹത്തെ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ് ലാന്‍ഡ് ഓട്ടോഗാരേജിലാണ് അപകടമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v