കൊല്ലത്ത് ഡോക്ടര്‍ക്ക് നേരെ പ്രതിയുടെ കയ്യേറ്റ ശ്രമം; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ശക്തമായ നടപടിയെന്ന് മന്ത്രി വീണ ജോര്‍ജ്

കൊല്ലത്ത് ഡോക്ടര്‍ക്ക് നേരെ പ്രതിയുടെ കയ്യേറ്റ ശ്രമം; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ശക്തമായ നടപടിയെന്ന് മന്ത്രി വീണ ജോര്‍ജ്

കൊല്ലം: കൊട്ടാരക്കരയില്‍ വൈദ്യപരിശോധനക്ക് കൊണ്ടുവന്ന പ്രതി യുവ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പ് കൊല്ലത്തും ഡോക്ടര്‍ക്ക് നേരെ പ്രതിയുടെ കയ്യേറ്റ ശ്രമം. കൊല്ലം ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് കൊണ്ടുവന്ന ആയത്തില്‍ സ്വദേശി വിഷ്ണുവാണ് കയ്യേറ്റശ്രമം നടത്തിയത്. 

ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറും ഹൗസര്‍ജന്‍മാരും ഓടിമാറിയതിനാല്‍ പ്രതിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടു. പരിശോധനാ ടേബിള്‍ ചവിട്ടി മറിച്ച് പരാക്രമം കാട്ടിയ പ്രതിയെ മൂന്ന് പൊലീസുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് ബലമായി വൈദ്യപരിശോധന നടത്തിച്ച ശേഷമാണ് പ്രതിയെ മടക്കിക്കൊണ്ടുപോയത്. 

സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനതല നഴ്‌സസ് ദിനാചരണം എകെജി ഹാളില്‍ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.