ദുബായ്: ദുബായ് എക്സ്പോ സിറ്റിയില്‍ വെള്ളിയാഴ്ച സൗജന്യമായി പ്രവേശിക്കാം. അന്താരാഷ്ട്ര മ്യൂസിയം ദിനത്തോട് അനുബന്ധിച്ചാണ് ഇളവ്. അലിഫ്, ടെറ,സുസ്ഥിരത, വുമന്‍ ആൻ്റ് വിഷൻ എന്നീ പവലിയനുകളിലും മറ്റ് മൂന്ന് സ്റ്റോറീസ് ഓഫ് നാഷൻസ് പവിലിയനുകളിലുമാണ് സൗജന്യ പ്രവേശനം.
'മ്യൂസിയങ്ങൾ, സുസ്ഥിരത, ക്ഷേമം' എന്ന വിഷയത്തെ ആസ്പദമാക്കിയുളള ഏഴ് ആകർഷണങ്ങളിൽ പ്രത്യേകം ക്യൂറേറ്റ് ചെയ്ത വിദ്യാഭ്യാസ പരിപാടികളും മറ്റും സംഘടിപ്പിക്കും. അബുദാബിയിലെ പരിസ്ഥിതി ഏജൻസിയുമായി സഹകരിച്ച് ടെറ കാലാവസ്ഥാ കേന്ദ്രീകൃത സിനിമകൾ പ്രദർശിപ്പിക്കും.
അലിഫ് പവിലിയനിലെ ലെഗോ വർക് ഷോപ്പിൽ മോട്ടോറുകൾ, സെൻസറുകൾ, എൻജിനീയറിങ് തത്ത്വങ്ങൾ എന്നിവയെ കുറിച്ച് റോബോട്ടുകളുടെ സഹായത്തോടെ മനസ്സിലാക്കാൻ അവസരമൊരുക്കുമ്പോൾ വുമൻസ് ആൻഡ് വിഷൻ പവിലിയനുകളിൽ കരകൗശല വസ്തുക്കളും മറ്റും ലഭ്യമാകും. 1977-ൽ ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് (ICOM) ആണ് ഇൻ്റർനാഷണൽ മ്യൂസിയം ദിനാചരണം സംഘടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v