കൂട്ടിക്കലിൽ എസ് എം സി എ നിർമ്മിച്ച് നൽകിയ ഭവനങ്ങളുടെ വെഞ്ചിരിപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

കൂട്ടിക്കലിൽ എസ് എം സി എ നിർമ്മിച്ച് നൽകിയ ഭവനങ്ങളുടെ വെഞ്ചിരിപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

പാലാ: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് (എസ് എം സി എ) പ്രകൃതി ദുരന്തത്തിന് ഇരയായ കൂട്ടക്കലിൽ നിർമ്മിച്ച് നൽകിയ ഭവനത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മവും, താക്കോൽ ദാനവും പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. പറത്താനം വ്യാകലമാതാ ഇടവകയിലാണ് ഭവനം നിർമ്മിച്ച് നൽകിയത്. രൂപതയുടെ ഭവന നിർമ്മാണ വിഭാഗമായ പാലാ ഹോംസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

പാലാ രൂപത നടത്തിയ ദുരിതാശ്വാസ പദ്ധതിയോടെ ചേർന്ന് നിന്നുകൊണ്ട് നിർമ്മിച്ച് നൽകുന്ന ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭവനത്തിൻ്റെ നിർമ്മാണം നടന്നത്.

എസ് എം സി എ ഏരിയാ സെക്രട്ടറി മാത്യു ഫിലിപ്പ് മാർട്ടിൻ, ഏരിയാ ട്രഷറർ റിജോ ജോർജ്, എസ് എം സി എ റിട്ടേണീസ് ഫോറം ഭാരവാഹികളായ ഷാജിമോൻ മങ്കുഴിക്കരി, ജോർജ് ചാക്കോ, കുര്യാക്കോസ് മണി വയലിൽ ടോമി ഐക്കരക്കാട്ട് എന്നിവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26