കൊല്ലത്ത് മരുന്ന് ഗോഡൗണില്‍ വന്‍ തീ പിടിത്തം: അണക്കാൻ ശ്രമം; പത്തിലധികം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി

കൊല്ലത്ത് മരുന്ന് ഗോഡൗണില്‍ വന്‍ തീ പിടിത്തം: അണക്കാൻ ശ്രമം; പത്തിലധികം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി

കൊല്ലം: കൊല്ലം ഉളിയക്കോവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. പത്തിലധികം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു. 

ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വൈകിട്ട് അഞ്ചിന് ഗോഡൗണ്‍ അടയ്ക്കുമെന്നതിനാല്‍ ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല. പ്രദേശത്ത് വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടതും വാഹനങ്ങള്‍ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.

സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. ഇടയ്ക്കിടെ വലിയ തോതിലുള്ള പൊട്ടിത്തെറികള്‍ ഉണ്ടാകുന്നുണ്ട്. കോവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തീ ആളിപ്പിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അഗ്നിരക്ഷാ സേന തീയണയ്ക്കല്‍ ശ്രമം നടത്തുന്നത്. 

ആദ്യം തീപിടിച്ചത് ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്നിടത്താണ്. ജനറേറ്റുകളും ശീതകരണ സംവിധാനവും ഉള്‍പ്പെടെ കത്തിനശിച്ചു. 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഇവിടെ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സര്‍ക്കാര്‍ ആശുപത്രിയിലേക്കും മരുന്നുകള്‍ എത്തിക്കുന്നത്. കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.