അരിക്കൊമ്പന് വേണ്ടി പണപ്പിരിവ്: ട്രസ്റ്റ് രൂപീകരിക്കാനും നീക്കം; വാട്സ് ആപ്പ് സന്ദേശത്തിലൂടെ പിരിച്ചെടുത്തത് ലക്ഷങ്ങള്‍

അരിക്കൊമ്പന് വേണ്ടി പണപ്പിരിവ്: ട്രസ്റ്റ് രൂപീകരിക്കാനും നീക്കം; വാട്സ് ആപ്പ് സന്ദേശത്തിലൂടെ പിരിച്ചെടുത്തത് ലക്ഷങ്ങള്‍

ഇടുക്കി: അരിക്കൊമ്പന് വേണ്ടി പണപ്പിരിവ് നടത്തിയതായി പരാതി. ആനയെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനായി കേസ് നടത്തുമെന്ന് വാഗ്ദാനം ചെയ്താണ് പണപ്പിരിവ് നടത്തിയത്. വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് പിരിവ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ എട്ട് ലക്ഷത്തോളം പിരിച്ചെടുത്തിട്ടുണ്ടെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അരിക്കൊമ്പന് വേണ്ടി ട്രസ്റ്റ് രൂപീകരിക്കാനും നീക്കമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഗ്രൂപ്പിലെ ചിലരാണ് പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞമാസം ഇരുപത്തിയൊന്‍പതിനാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് പിടിച്ചത്. തൊട്ടടുത്ത ദിവസം പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു. റേഡിയോ കോളറും ഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് വനമേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്.

ആന ആരോഗ്യവാനാണെന്നാണ് തമിഴ്‌നാട് വനം വകുപ്പ് നല്‍കുന്ന വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ റേഷന്‍ കട ആക്രമിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.