കിന്‍ഫ്രാ പാര്‍ക്കിലെ തീപിടിത്തം: കോവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

കിന്‍ഫ്രാ പാര്‍ക്കിലെ തീപിടിത്തം: കോവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കോവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് തുമ്പ കിന്‍ഫ്രാ പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ ഉണ്ടായ തീപിടിത്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊല്ലത്തിന് പിന്നാലെയാണ് തിരുവനന്തപുരത്തും തീപിടിത്തമുണ്ടായത്. രണ്ടിടങ്ങളിലും ബ്ലീച്ചിംഗ് പൗഡറില്‍ നിന്ന് തീ പടര്‍ന്നുവെന്നു പറയുന്നതു ആശ്ചര്യം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ബ്ലീച്ചിങ് പൗഡറില്‍ നിന്നാണ് തീപിടിത്തം നടന്നതെന്ന് പറയുന്നത് വിശ്വസനീയമല്ല. കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചതില്‍ അട്ടിമറിയുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

കോവിഡ് കാലത്ത് മരുന്ന് വാങ്ങിയതില്‍ അഴിമതി അന്വേഷണം നടക്കുന്നതിനിടെയാണ് തീപിടിത്തം. തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വര്‍ണ്ണക്കടത്തുമായും എ.ഐ ക്യാമറയും വിവാദവുമായും ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സെക്രട്ടേറിയറ്റിലെ പ്രസ്തുത വകുപ്പുകളില്‍ നടന്ന തീപിടിത്തവും സംശയത്തിന്റെ നിഴലിലാണെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്.

മരുന്നുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് മതിയായ സുരക്ഷാ സംവിധാനം ഇല്ലെന്നും തീ പിടിത്തമുണ്ടായാല്‍ അണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ 1.30തോടെയാണ് സംഭവം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.