മൂന്ന് വര്‍ഷമായ വില്ലേജ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ നിര്‍ദേശം; നടപടി അഴിമതി തടയാന്‍

മൂന്ന് വര്‍ഷമായ വില്ലേജ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ നിര്‍ദേശം; നടപടി അഴിമതി തടയാന്‍

കൊച്ചി: അഴിമതി തടയാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റുമാരെയും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെയും മാറ്റി നിയമിക്കാന്‍ റവന്യൂ വകുപ്പ് ലാന്‍ഡ് റവന്യൂ കമ്മിഷന് നിര്‍ദേശം നല്‍കി. പാലക്കാട് മണ്ണാര്‍ക്കാട് നടന്ന സര്‍ക്കാരിന്റെ അദാലത്തില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ പിടികൂടിയ സാഹചര്യത്തിലാണ് നടപടി. 

റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്ന അഴിമതികള്‍ അറിയിക്കാനായി ഒരു പോര്‍ട്ടലും ടോള്‍ ഫ്രീ നമ്പറും ആരംഭിക്കാനും വകുപ്പ് തീരുമാനിച്ചു. ഇതുവഴി ആളുകള്‍ക്ക് എവിടെനിന്നും എളുപ്പത്തില്‍ അഴിമതിക്കാരെ സംബന്ധിച്ച വിവരമറിയിക്കാം. ജൂണ്‍ മുതല്‍ പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമാകും.  

ജനങ്ങള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കരുതെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. കൈക്കൂലി വാങ്ങില്ല എന്നതിനു പുറമേ കൈക്കൂലി വാങ്ങാന്‍ അനുവദിക്കില്ല എന്ന സാമൂഹിക പ്രതിബദ്ധതകൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകണം. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.