വിദേശ വിദ്യാര്‍ഥികളുടെ ആശ്രിത വിസ പരിമിതപ്പെടുത്തുന്ന നീക്കവുമായി ബ്രിട്ടന്‍

വിദേശ വിദ്യാര്‍ഥികളുടെ ആശ്രിത വിസ പരിമിതപ്പെടുത്തുന്ന നീക്കവുമായി ബ്രിട്ടന്‍

ലണ്ടന്‍: വിദേശ വിദ്യാര്‍ഥികളുടെ ആശ്രിതര്‍ക്കുള്ള വിസ പരിമിതപ്പെടുത്തുമെന്ന് ബ്രിട്ടന്‍. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിലെത്തിയ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വിദേശ വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്ന അവകാശങ്ങള്‍ നീക്കുന്നതെന്ന് ബ്രിട്ടന്‍ അറിയിച്ചു. യുകെയില്‍ പഠിക്കുന്ന വിദേശികളായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നതിന് പുതിയ നീക്കം തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തേക്കുള്ള കുടിയേറ്റങ്ങള്‍ കുറയ്ക്കുമെന്നു പ്രധാനമന്ത്രി ഋഷി സുനകിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. കുടിയേറ്റങ്ങള്‍ കുറയ്ക്കുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ തേടുമെന്നും ഋഷി സുനക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ജനുവരി മുതലാണ് ഇവ പ്രാബല്യത്തില്‍ വരുന്നത്.

എന്നാല്‍, ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ യുകെ സമ്പദ് വ്യവസ്ഥയിലേക്ക് നിര്‍ണായകമായ സംഭാവന നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ വിസകളുടെ എണ്ണം കുറയ്ക്കാന്‍ യുകെ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

ഗവേഷണ പ്രോഗ്രാമുകളിലേത് ഒഴികെയുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചുള്ള പുതിയ നടപടികള്‍ കുടിയേറ്റം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. വിദ്യാര്‍ഥി വിസകള്‍ വഴി ബ്രിട്ടനില്‍ ജോലി കണ്ടെത്തുന്നതില്‍ നിന്നും ആളുകളെ തടയുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.