വാഴച്ചാല്‍, മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു

വാഴച്ചാല്‍, മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു

തൃശൂര്‍: വിനോദ സഞ്ചാരികളുടെ തിരക്ക് മൂലം വാഴച്ചാല്‍, മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ടാറിങ് നടത്താനാണ് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. അവധിക്കാലമായതിനാല്‍ ചാലക്കുടി -വാല്‍പ്പാറ റൂട്ടില്‍ വിനോദ സഞ്ചാരികളുടെ തിരക്കാണ്.

ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. വാഴച്ചാല്‍ ചെക്ക്‌പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം തല്‍ക്കാലം ഒഴിവാക്കിയത്. അടുത്ത തിങ്കളാഴ്ച മുതല്‍ വാഴച്ചാല്‍, മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.