കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: ഒരു ബോഗി കത്തി നശിച്ചു; തീയിട്ടതെന്ന് സംശയം, അന്വേഷണം തുടങ്ങി

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: ഒരു ബോഗി കത്തി നശിച്ചു; തീയിട്ടതെന്ന് സംശയം, അന്വേഷണം തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.

കോഴിക്കോട് എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനില്‍ തന്നെയാണ് തീ പിടിത്തമുണ്ടായത്. പുറമേ നിന്ന് ആരോ തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ടോ സ്വാഭാവിക തകരാര്‍ മൂലമോ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രഥമിക അന്വേഷണം ആരംഭിച്ചു. എലത്തൂര്‍ ആക്രമണവുമായി തീ പിടിത്തത്തിന് ബന്ധമുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.

രാത്രി എത്തി റെയില്‍വേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസായി സര്‍വീസ് നടത്തേണ്ട ട്രെയിനാണിത്. റയില്‍വേ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്.

പിന്നീട് മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാ സംഘം എത്തി ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും ഒരു ബോഗി പൂര്‍ണമായി കത്തി നശിച്ചിരുന്നു. മറ്റ് ബോഗികള്‍ക്ക് കേടുപാടുകള്‍ ഇല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.