കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കം; സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിക്കും

കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കം; സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിക്കും

കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കവും ശബ്ദവും. ചേനപ്പാടി ഭാഗത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് നാട്ടുകാര്‍ മുഴക്കം കേട്ടത്. തിങ്കളാഴ്ച പകലും രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് സമാനമായ നിലയില്‍ ശബ്ദം കേട്ടത്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.

കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

വിദഗ്ധ പരിശോധനയ്ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ഉദ്യോഗസ്ഥര്‍ എത്താനിരിക്കേയാണ് വീണ്ടും പ്രദേശത്ത് മുഴക്കവും ശബ്ദവും അനുഭവപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.