മനാഗ്വേ: കത്തോലിക്കാ സഭയെ അപകീർത്തിപ്പെടുത്താനുള്ള നിക്കരാഗ്വൻ ഏകാധിപതി ഡാനിയൽ ഒർട്ടേഗയുടെ ശ്രമങ്ങളെ അപലപിച്ച് ബൈഡൻ ഭരണകൂടം. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾ ആരോപിച്ച് നിക്കരാഗ്വൻ പോലീസ് കത്തോലിക്ക സഭക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെയാണ് അമേരിക്കൻ വൈറ്റ് ഹൗസിലെ ജോൺ കിർബി ശക്തമായി പ്രതിഷേധിച്ചത്.
ഡാനിയൽ ഒർട്ടേഗയുടെ വർഷങ്ങളായുള്ള ക്രിസ്ത്യൻ വിരോധത്തിന് യാതൊരു കുറവും വന്നട്ടില്ല. ഡാനിയൽ ഒർട്ടേഗ ബിഷപ്പ് അൽവാരസിനെ തടവിലാക്കി. 32 കന്യാസ്ത്രീകളെ രാജ്യത്ത് നിന്ന് പുറത്താക്കി. പള്ളി കെട്ടിടങ്ങൾ കണ്ടുകെട്ടി. മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ഒർട്ടേഗയുടെ ഇത്തരം പ്രവൃത്തികൾക്കുള്ള മറുപടിയെന്താണെന്ന സ്പെഷ്യൽ കറസ്പോണ്ടന്റ് ജെൻസന്റെ ചോദ്യത്തിന് കിർബി മറുപടി പറയുകയായിരുന്നു. അമേരിക്കൻ ഭരണ കൂടം നൽകിയ ഈ പ്രസ്താവന നിക്കരാഗ്വയിലെ ക്രൈസ്തവ സഭക്ക് പ്രതീക്ഷ നൽകുന്നതാണ്.
ജനാധിപത്യ നേതാക്കളെയും രാഷ്ട്രീയ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളെയും വിശ്വാസികളായ നേതാക്കളെയും ഉപദ്രവിക്കുകയും തടവിലിടുകയും ചെയ്യുന്നതുൾപ്പെടെ ഒർട്ടെഗ മുറില്ലോ ഭരണകൂടം നിരവധി നീച പ്രവൃത്തികളാണ് നടത്തിയിരിക്കുന്നതെന്ന് കിർബി പറഞ്ഞു. കത്തോലിക്കാ സഭയിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പത്രപ്രവർത്തകരിൽ നിന്നു പോലും മോശം പ്രതികണമാണ് ലഭിക്കുന്നത്. ഇത്തരം നടപടികളെ ഞങ്ങൾ അപലപിക്കുന്നെന്ന് കിർബി പറഞ്ഞു. ഉപരോധം ഏർപ്പെടുത്തുന്നതുൾപ്പെടെ, ഒർട്ടെഗ മുറില്ലോ ഭരണ കൂടത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ നിരവധി നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട് അത് തുടരുകയും ചെയ്യുമെന്നും ജെൻസന്റെ ചോദ്യത്തിനുള്ള മറുപടിയായി കിർബി പറഞ്ഞു.
ബൈഡൻ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഇത്തരം നടപടികൾ ഉണ്ടായിരുന്നിട്ടും സാധരണക്കാരും നിക്കരാഗ്വയിലെ കത്തോലിക്കാ സഭയും അനുഭവിക്കുന്നത് കൊടിയ പീഡനങ്ങളാണ്. 2023 മെയ് 18 ന് ഒർട്ടെഗ ഭരണകൂടം മനാഗ്വ അതിരൂപതയുടെ സെമിനാരിയായ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കാത്തലിക് യൂണിവേഴ്സിറ്റി പിരിച്ചു വിട്ടു.
ഫെബ്രുവരി 10 ന് മാതഗൽപ്പ രൂപതയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസ് ലാഗോസിനെ "മാതൃരാജ്യത്തെ രാജ്യദ്രോഹി" എന്നാരോപിച്ച് 26 വർഷത്തേക്ക് തടവിലാക്കിയിരുന്നു. എന്നാൽ മതഗൽപ്പ രൂപതയിൽ കള്ളപ്പണം കണ്ടെത്താൻ പോലിസിന് സാധിച്ചിട്ടില്ല. കാരണം, കഴിഞ്ഞ ആറ് മാസമായി രൂപത ചാൻസറിയും പല ഇടവകകളും പോലീസിന് കീഴിലായിരുന്നു. അത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഫെബ്രുവരി 9 ന് മറ്റ് 200 ലധികം മുൻ രാഷ്ട്രീയ തടവുകാരോടൊപ്പം അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും മനുഷ്യാവകാശ സംരക്ഷകനുമായ ഫെലിക്സ് മറാഡിയാഗ പറഞ്ഞു.
മൂന്നു കത്തോലിക്ക സ്കൂളുകൾ ഏറ്റെടുത്തു
നിക്കരാഗ്വൻ സ്വേച്ഛാധിപത്യം മെയ് 29 ന് പുലർച്ചെ ഒരു കത്തോലിക്കാ സ്‌കൂൾ ഏറ്റെടുത്തിരുന്നു. സ്കൂൾ നിയന്ത്രിച്ചിരുന്ന സഭയിൽ പെട്ട മൂന്ന് വിദേശ കന്യാസ്ത്രീകളെ ഉടൻ തന്നെ നാടു കടത്തും. ജിനോടെഗ അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റിലെ സാൻ സെബാസ്റ്റ്യൻ ഡി യാലി പട്ടണത്തിലെ ഏക സെക്കൻഡറി സ്കൂളായ സെന്റ് ലൂയിസ് ഡി മറിലാക്ക് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗകര്യങ്ങൾ ഭരണകൂടത്തിന്റെ പോലീസ് ഏറ്റെടുത്തു. നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം 1992-ൽ സ്ഥാപിതമായ സെന്റ് ലൂയിസ് ഡി മറിലാക്കിന്റെ പുത്രിമാർ ഇൻ ദ ഹോളി സ്പിരിറ്റാണ് നിയന്ത്രിക്കുന്നത്.
ഇതൊരു ചെറിയ സ്കൂളാണ്, എന്നാൽ ഒരു നീണ്ട ചരിത്രവും ഒരുപാട് മാന്യതയും ഉണ്ടെന്ന് സാൻ സെബാസ്റ്റ്യൻ ഡി യാലിയിലെ താമസക്കാരൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. അന്ധായ ഒരു വൃദ്ധ കന്യാസ്ത്രീയടക്കം ഏകദേശം ആറോളം കന്യാസ്ത്രീകളുണ്ട്. അവർ നല്ലവരായിരുന്നു, ദരിദ്രർക്ക് വളരെ പിന്തുണ നൽകുന്നവരായിരുന്നു, അവർക്ക് ആരുമായും ഒരു പ്രശ്‌നവും ഇല്ല കാരണം അവർ വളരെയധികം ദൈവത്തോട് അടുത്തവരാണെന്നും പ്രദേശവാസികൾ പറയുന്നു.
സ്‌കൂൾ പിടിച്ചെടുക്കുന്നത് സ്വേച്ഛാധിപത്യം പിടിച്ചെടുക്കുന്നതിന് മുമ്പുള്ള നടപടിയായിരിക്കും. അടുത്ത കുറച്ച് ദിവസങ്ങളിൽ അത് കണ്ടുകെട്ടാനുള്ള അറ്റോർണി ജനറലിന്റെ ഓഫീസിലേക്കുള്ള ഉത്തരവ് ഞങ്ങൾക്ക് ഇതിനകം കാണാൻ കഴിയുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
എല്ലായ്‌പ്പോഴും ഏകപക്ഷീയമായി പ്രവർത്തിക്കുന്ന സ്വേച്ഛാധിപത്യത്തിന് കണ്ടുകെട്ടൽ സ്ഥാപിക്കുന്ന ഒരു രേഖ ആവശ്യമില്ല, കാരണം അവർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ഇതിനകം തന്നെ അവർക്ക് ഒരു നിയമമാണെന്ന് അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊലിന പറഞ്ഞു, അഞ്ച് വർഷത്തിനിടെ ക്രിസ്ത്യൻ സഭയ്‌ക്കെതിരെ ഒർട്ടെഗ ഭരണകൂടം 529 ലധികം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 2023-ൽ ഇതുവരെ 90 ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.