ഓസ്ട്രേലിയയിൽ ഇ സി​ഗരറ്റ് ഉപയോ​ഗം അപകടകരമായ രീതിയിൽ വർധിക്കുന്നു; രാജ്യം ആരോഗ്യ അടിയന്തരസ്ഥയുടെ വക്കിലെന്ന് സൂചന

ഓസ്ട്രേലിയയിൽ ഇ സി​ഗരറ്റ് ഉപയോ​ഗം അപകടകരമായ രീതിയിൽ വർധിക്കുന്നു; രാജ്യം ആരോഗ്യ അടിയന്തരസ്ഥയുടെ വക്കിലെന്ന് സൂചന

സിഡ്നി: ഓസ്ട്രേലിയയിലെ കൗമാരക്കാരുടെ ഇടയിൽ പുകവലി വർദ്ധിക്കുന്നതായി റിപ്പോർട്ട്. കാൻസർ കൗൺസിൽ വിക്ടോറിയയുടെ സെന്റർ ഫോർ ബിഹേവിയറൽ റിസർച്ച് ഇൻ കാൻസർ (സിബിആർസി) നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 14 മുതൽ 17 വയസുവരെയുള്ള കൗമാരക്കാരുടെ ഇടയിൽ പുകയില വലിക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുള്ളതായി കണ്ടെത്തി. 2018 ൽ 2.1 ശതമാനം ആയിരുന്നത് 2022-ൽ 6.7 ശതമാനം ആയി.

ഇ സിഗരറ്റ് (വേപ്പിം​ഗ്) ഉപയോഗത്തിലും വർധനവുണ്ടായതായി ഗവേഷണത്തിൽ നിന്നും വ്യക്തമായി. 2018 ൽ 14 മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വേപ്പിംഗ് ഉപയോ​ഗിച്ചിരുന്നത്. എന്നാൽ 2022-ൽ 11.8 ശതമാനം ആയും 2023-ന്റെ തുടക്കത്തിൽ 14.5% ആയും വർധിച്ചു. പുകവലിയും വേപ്പിംഗും വർധിക്കുന്നത് പുകവലി കുറയ്ക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതായി സിബിആർസിയുടെ ആക്ടിംഗ് ഹെഡും റിപ്പോർട്ടിലെ പ്രധാന ഗവേഷകയുമായ സാറാ ഡർകിൻ പറഞ്ഞു.

കൗമാരക്കാരുടെ പുകവലിയിൽ വർധന കാണുന്നത് ഇതാദ്യമാണ്. ചെറുപ്പത്തിൽ തന്നെ സിഗരറ്റ് ഉപയോഗിച്ച് തുടങ്ങുന്ന വ്യക്തി വളരെ പെട്ടന്ന് തന്നെ അതിന്റെ അടിമയാകാനുള്ള സാധ്യത കൂടുതലാണ്. ചെറുപ്പം മുതൽ പുകവലിക്കുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേരെ വരെ സിഗരറ്റ് കൊല്ലുന്നുണ്ടെന്ന് അറിയാം. കൗമാരക്കാർ പുകയിലയിലേക്ക് മാറുന്നതിന് മുമ്പ് രാസവസ്തുക്കൾ കൊണ്ടുള്ള ഈ സി​ഗരറ്റ് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

വേപ്പിംഗ് പുകവലിയിലേക്കുള്ള പ്രവേശനമാണ്. വാപ് ചെയ്യുന്നവർ പിന്നീട് പുകവലിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം വ്യക്തമാക്കുന്നു. 2018 നും 2022 നും ഇടയിൽ ഓസ്‌ട്രേലിയക്കാരുടെ പുകവലി അല്ലെങ്കിൽ വേപ്പിംഗ് അനുപാതം 12.8 ശതമാനത്തിൽ ൽ നിന്ന് 16.5 ശതമാനം ആയി ഉയർന്നു. ഇ സിഗരറ്റും പുകയിലയും ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം എല്ലാ പ്രായ വിഭാഗങ്ങളിലും വർധിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തിലെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് പുകവലിക്കുന്നവരുടെ എണ്ണത്തിലെ വർധനയാണ്.

യുവാക്കൾക്കിടയിലെ ഏത് തലത്തിലുള്ള പുകവലിയും അത്യന്തം ആശങ്കാജനകമാണ്. വളരെ കുറഞ്ഞ അളവിലുള്ള പുകവലി പോലും ക്യാൻസറിന്റെയും ഹൃദ്രോഗത്തിന്റെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കണ്ടെത്തലുകൾ ആശങ്കാജനകമാണെന്ന് ആരോഗ്യ വകുപ്പിന്റെ വക്താവ് പറഞ്ഞു. ഈ കണ്ടെത്തലുകൾ പുകവലി കുറയ്ക്കുന്നതിനും വേപ്പിംഗ് ഒഴിവാക്കുന്നതിനുമുള്ള സർക്കാർ നടപടിയുടെ പ്രാധാന്യം ശക്തിപ്പെടുത്തുന്നു. ശക്തമായ നിയമനിർമ്മാണം, വിദ്യാഭ്യാസം, പിന്തുണ എന്നിവയിലൂടെ പുകവലിക്കുന്നവരുടെ എണ്ണം കുറക്കാൻ സാധിക്കുമെന്നും ആരോ​ഗ്യ വകുപ്പ് വക്താവ് പറഞ്ഞു.

കഴിഞ്ഞ മാസം ഗവൺമെന്റ് വേപ്പിം​ഗ് ഉപയോഗത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന എല്ലാ വേപ്പിം​ഗുകളും നിരോധിക്കുകയും ഉപകരണങ്ങളുടെ ഇറക്കുമതി നിർത്തുകയും ചെയ്തിരുന്നു. ഓസ്ട്രേലിയക്കാർ ഇപ്പോൾ ഒരു പൊതു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് വ്യക്തമാണ്. ഓസ്‌ട്രേലിയൻ യുവാക്കളുടെ വേപ്പിംഗ്, പുകവലി സ്വഭാവങ്ങൾ കൂടുതൽ തീവ്രമാകുന്നതിന് മുമ്പ് അത് നിയന്ത്രിക്കാൻ അവസരമുണ്ട്. എല്ലാ സർക്കാരുകളോടും ഇതിനുള്ള പിന്തുണ അഭ്യർത്ഥിക്കുന്നെന്നും കാൻസർ കൗൺസിൽ ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യുട്ടീവ് പ്രൊഫ ടാനിയ ബുക്കാനൻ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.