ബത്തേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കുന്നതിനായി 'തണലാകാൻ തണലേകാൻ' എന്ന പേരിൽ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ വിവിധ പ്രദേശങ്ങളിൽ മരത്തൈ വിതരണം ചെയ്യുകയും നടുകയും ചെയ്തു. രൂപതാതല ഉദ്ഘാടനം, ബത്തേരി ബൈപാസ് റോഡിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സുൽത്താൻ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ടോം ജോസ് നിർവഹിച്ചു. കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിക്കുകയും കെ.സി.വൈ.എം മാനന്തവാടി രൂപതാ ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.
ബത്തേരി മേഖലാ പ്രസിഡന്റ് ജിൻസ് കറുത്തേടത്ത്, ബത്തേരി മേഖലാ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ബത്തേരി, മുള്ളൻകൊല്ലി, നീലഗിരി മേഖലകളിലെ സമിതി അംഗങ്ങളും കെ.സി.വൈ.എം പ്രവർത്തകരും പങ്കെടുത്തു. അറുനൂറോളം വൃക്ഷത്തൈകൾ ആണ് വിതരണം ചെയ്തത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26