ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും രാജ്യത്തെ ഗുസ്തി ഫെഡറേഷന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ പ്രതിഷേധം നടത്തുന്ന ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതായാണ് സൂചന.

പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് ഗുസ്തിക്കാര്‍ ആവശ്യപ്പെട്ടു.

ഗുസ്തി ഫെഡറേഷന്‍ മേധാവിക്കെതിരെ നടപടിയെടുക്കാനുള്ള അഞ്ച് ദിവസത്തെ സമയപരിധി അവസാനിച്ചതിന് ശേഷമാണ് പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ആരംഭിച്ച മീറ്റിംഗ് രണ്ട് മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയില്‍ പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവര്‍ത് കാഡിയന്‍ എന്നിവര്‍ പങ്കെടുത്തു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ തങ്ങളുടെ പ്രതിഷേധം അവഗണിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന താരങ്ങള്‍, മെഡലുകള്‍ ഹരിദ്വാറില്‍ ഗംഗയില്‍ ഒഴുകി കളയുന്നതിനായി ശ്രമിച്ചിരുന്നു. എന്നാല്‍ കര്‍ഷക നേതാവ് നരേഷ് ടികൈത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അവര്‍ പദ്ധതി താല്‍ക്കാലികമായി ഉപേക്ഷിച്ചു.

ബ്രിജ് ഭൂഷണനെതിരെ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളില്‍ ഒന്ന്, പ്രായപൂര്‍ത്തിയായ ആറ് ഗുസ്തിക്കാരുടെ സംയോജിത പരാതികളെ അടിസ്ഥാനമാക്കിയതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.