ന്യൂഡല്‍ഹി:ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസുമായി നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങള്‍ക്കായി കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വിമാനങ്ങളുടെ മൊത്തം ചെലവ് വരുന്നത് 48,680 കോടി രൂപയാണ്. എയര്‍ബസിന്റെ വിലവിവരപട്ടിക അനുസരിച്ചുള്ള കണക്ക് പ്രകാരമാണ് ഇത്. അതേ സമയം വമ്പന്‍ ഓഡറായതിനാല്‍ അതിലും കുറഞ്ഞ നിരക്കിലാകും കരാര്‍ എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റ തവണ വിമാന കരാര്‍ ആണ് ഇത്.
2023 ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ 470 ജെറ്റുകള്‍ക്കായി എയര്‍ബസ്,ബോയിങ് എന്നിവരുമായി കരാര്‍ ഒപ്പിട്ടിരുന്നു. നിലവില്‍ 26 അന്താരാഷ്ട്ര നഗരങ്ങള്‍ ഉള്‍പ്പെടെ 1,800 സര്‍വീസുകള്‍ പ്രതിദിനം ഇന്‍ഡിഗോയ്ക്കുണ്ട്. 2030 ഓടെ കപ്പാസിറ്റി ഇരട്ടിയാക്കാനും വിദേശവിപണികളിലേക്ക് സേവനം വ്യാപിപ്പിക്കാനുമാണ്
ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്.
എയര്‍ ബസിന്റെ ഏറ്റവും വലിയ ഉപയോക്താക്കളില്‍ ഒന്നാണ് ഇല്‍ഡിഗോ. ശേഷി ഇരട്ടിപ്പിക്കുകയാണ് ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.