റിയാദ് എയർ വരുന്നു

റിയാദ് എയർ വരുന്നു

റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാനകമ്പനിയായ റിയാദ് എയറിന്‍റെ ഔദ്യോഗിക ചിഹ്നം പുറത്തുവിട്ട് കമ്പനി. ഇക്കഴി‍ഞ്ഞ മാർച്ചിലാണ് സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് പുതിയ വിമാനകമ്പനിയായ റിയാദ് എയർ പ്രഖ്യാപിച്ചത്. റിയാദ് എയറിനു വേണ്ടി അമേരിക്കൻ വിമാന കമ്പനിയുമായി നിർമാണ കരാറിലെത്തിയിരിക്കുന്ന 39 ബോയിംഗ് 787 വിമാന ഫ്ളൈറ്റുകളിലെ ആദ്യത്തെ വിമാനത്തിലാണ് ചിഹ്നം രേഖപ്പെടുത്തിയ ചിത്രങ്ങൾ കമ്പനി പുറത്തു വിട്ടിരിക്കുന്നത്.

റിയാദ് എയറിന് എയർട്രാന്‍സ്പോർട്ട് അസോസിയേഷനില്‍ നിന്നും എയർലൈന്‍ കോഡ് ലഭിച്ചിരുന്നു. റിയാദ് എയർ എന്ന പേരിലുള്ള പുതിയ വിമാന കമ്പനിക്ക് ആർ എക്സ് എന്നാണ് അയാട്ട നൽകിയിരിക്കുന്ന കോഡ്. 2030 ഓടെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനുള്ള പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. റിയാദിലെ കിംഗ് സൽമാൻ എയർപോർട്ട് ആസ്ഥാനമായാണ് റിയാദ് എയർ പ്രവത്തിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.