നിയമലംഘനങ്ങള്‍ കുറഞ്ഞു; ആദ്യ ദിനം എഐ ക്യാമറ കണ്ടെത്തിയത് 28,891 എണ്ണം മാത്രം

നിയമലംഘനങ്ങള്‍ കുറഞ്ഞു; ആദ്യ ദിനം എഐ ക്യാമറ കണ്ടെത്തിയത് 28,891 എണ്ണം മാത്രം

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സ്ഥാപിച്ച എഐ ക്യാമറ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. തിങ്കളാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് (4,778 എണ്ണം). ഏറ്റവും കുറവ് മലപ്പുറത്തും (545 എണ്ണം).

തിരുവനന്തപുരം (4362), പത്തനംതിട്ട (1177), ആലപ്പുഴ (1288), കോട്ടയം (2194), ഇടുക്കി (1483), എറണാകുളം (1889), തൃശൂര്‍ (3995), പാലക്കാട് (1007), കോഴിക്കോട് (1550), വയനാട് (1146), കണ്ണൂര്‍ (2437), കാസര്‍കോട് (1040) എന്നിങ്ങനെയാണ് ആദ്യ ദിനം ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങള്‍.

എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വരും ദിവസങ്ങളില്‍ നിയമലംഘനങ്ങള്‍ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷ. റോഡപകട രഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.