ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം അടങ്ങുന്നില്ല. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് ഇന്നലെ വെടിവെപ്പുണ്ടായത്.
മണിപ്പൂരില്‍ ക്യാമ്പു ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാന ചര്‍ച്ചകല്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ദേശീയപാത അടക്കം തടസപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്നു ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം.
സംഘര്‍ഷ സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം കൂടുതല്‍ ജില്ലകളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എയുടേത് അടക്കം 200 ഓളം വീടുകള്‍ അക്രമികള്‍ തീവെച്ചതിനെത്തുടര്‍ന്ന് സുംഗുവിലും സംഘര്‍ഷമുണ്ടായിരുന്നു. മെയ് നാലിനാണ് മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വന്‍ കലാപമായി മാറിയത്. സംഘര്‍ഷത്തില്‍ 80 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.