ദുബായ്: പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുകയെന്നത് ലക്ഷ്യമിട്ട് യുഎഇ ആരംഭിച്ച ദുബായ് കാന്‍ ഫലപ്രദമെന്ന് റിപ്പോർട്ട്. അരലിറ്ററിന്‍റെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗത്തിലാണ് ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. ഡിപാർട്മെന്‍റ് ഓഫ് എക്കണോമി ആന്‍റ് ടൂറിസത്തിന്‍റെ കണക്കനുസരിച്ച് 10ദശലക്ഷം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗമാണ് കുറഞ്ഞത്.
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഡിപാർട്മെന്‍റ് ഓഫ് എക്കണോമി ആന്‍റ് ടൂറിസം വിവരങ്ങള്‍ വ്യക്തമാക്കിയത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങളാണ് വിഭാഗം നടപ്പിലാക്കിവരുന്നത്.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്‍റെ ആശയമാണ് ദുബായ് കാന്‍. എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുളള വാട്ടർ സ്റ്റേഷനില്‍ നിന്ന് കുടിവെളളം ശേഖരിക്കാന്‍ കഴിയുന്നതാണ് ദുബായ് കാന്‍. കൈയ്യിലുളള കുപ്പികളില്‍ ഇത്തരത്തില്‍ വെളളം ശേഖരിച്ച് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാന്‍ താമസക്കാരെയും സഞ്ചാരികളെയും പ്രോത്സാഹിപ്പിക്കുകയാണ് ദുബായ് കാന്‍. 2022 ഫെബ്രുവരിയിലാണ് ദുബായ് കാന്‍ നടപ്പിലാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v