കോഴിക്കോട്: പുതുപ്പാടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. കോയമ്പത്തൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്.
താമരശേരിയിലെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലില്‍ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞും പെണ്‍കുട്ടി തിരിച്ചുവരാഞ്ഞതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. കുട്ടി വീട്ടില്‍ എത്തിയില്ല എന്ന് അറിയിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് താമരശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് കുട്ടിയെ കണ്ടെത്തുന്നത്. താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പെണ്‍കുട്ടി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചെന്നും പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരില്‍ ഒരാളാണ് പ്രതിയെന്നായിരുന്നു സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.