വിജയവാഡ: ക്രൈസ്തവര്‍ക്കും ക്രൈസ്തവ സഭകള്‍ക്കും നേരെ ആക്രമണങ്ങള്‍ ഒന്നൊന്നായി ഉണ്ടാകുമ്പോള്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ സ്വീകരിക്കുന്ന നിലപാട് ഏറ്റവും മാതൃകാപരമാണ്. ആന്ധ്രയിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അനാഥരായ കുട്ടികളെ ചേര്‍ത്ത് പിടിച്ചു ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹനും ഭാര്യ ഭാരതിയും.
വിജയവാഡയില്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥ മന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് ജഗന്‍ മോഹന്‍. വഴിയില്‍ ഉപേക്ഷിച്ചു പോകുന്ന കുട്ടികളെ പൊന്നുപോലെ നോക്കുന്ന ഭൂമിയിലെ മാലാഖമാരെ കാണുന്നതിനായി അദ്ദേഹവും ഭാര്യയും എത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ക്കും അതിയായ സന്തോഷം തോന്നി.
കാരുണ്യ പ്രവര്‍ത്തനത്തില്‍ തിരുവസ്ത്രമണിഞ്ഞ മാലാഖമാര്‍ ചെയ്യുന്ന സേവനത്തെ പലപ്പോഴും സമൂഹം കാണാതെ പോകുമ്പോള്‍, മുഖ്യമന്ത്രി നേരിട്ടെത്തി പ്രവര്‍ത്തനങ്ങളില്‍ പിന്തുണ അറിയിച്ച സന്തോഷത്തിലാണിവര്‍.
ഇവിടുത്തെ കുഞ്ഞുങ്ങള്‍ മുഖ്യമന്ത്രിയുടെ കൈപിടിച്ചു നടക്കുന്ന ചിത്രങ്ങളും പങ്കുവെച്ചു. പിതാവിന്റെ പരികരക്ഷ ലഭിച്ച അനുഭവത്തിലാണ് ഇവിടുത്തെ മാലാഖമാര്‍. കേരളത്തില്‍ നിന്നുള്ള വിദ്യാസമ്പന്നരായ സിസ്റ്റേഴ്‌സും വിജയവാഡയില്‍ സേവനം ചെയ്യുന്നുണ്ട്.
സത്യത്തില്‍ ഇത്തരം പ്രേഷിത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരെ ആക്രമിക്കുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സമൂഹത്തില്‍ ആന്ധ്രാ മുഖ്യമന്ത്രിയുടെ സമീപനം മഹത്വവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.