മസ്കറ്റ്:അറബിക്കടലില്‍ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് തിങ്കളാഴ്ച ഒമാനിലെത്തുമെന്ന് മുന്നറിയിപ്പ്. മസ്കറ്റ് തെക്കന്‍ ശർഫിയ, അല്‍ വുസ്ത,ദോഫാർ മേഖലകളില്‍ ചുഴലിക്കാറ്റ് വീശുമെന്നാണ് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നത്.
ചുഴലിക്കാറ്റിന്‍റെ ഗതി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വീണ്ടും മുന്നറിയിപ്പ് സർക്കുലർ ഇറക്കും. മുന്നറിയിപ്പുകള്‍ എല്ലാവരും പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ ഖദൂരി പറഞ്ഞു.
നിലവില്‍ ഒമാന്‍ തീരത്ത് കാറ്റെത്തുമെന്നാണ് വിലയിരുത്തല്‍. അതേസമയം രാജ്യത്തേക്ക് പ്രവേശിക്കാതെ സുല്‍ത്താനേറ്റിന്‍റെ തീരപ്രദേശങ്ങളിലേക്ക് കാറ്റ് ഗതി മാറാനും സാധ്യതയുണ്ട്. ഒമാന്‍ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിന്‍റെ പാതയെങ്കില്‍ ഞായറാഴ്ച വൈകുന്നേരമോ തിങ്കളാഴ്ച രാവിലെ മുതലോ ചുഴലിക്കാറ്റിന്‍റെ ആഘാതം രാജ്യത്ത് പ്രകടമാകുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v