വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചതായി തെളിവുകള്‍

വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചതായി തെളിവുകള്‍

എറണാകുളം: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ നിര്‍മിച്ച് ഗസ്റ്റ് ലക്ചറര്‍ നിയമനം നേടാന്‍ ശ്രമിച്ച വിദ്യയുടെ പിഎച്ച്ഡി പ്രവേശനവും വഴിവിട്ട നീക്കങ്ങളിലൂടെയെന്ന് തെളിവുകള്‍. സംവരണം മറികടന്നാണ് വിദ്യയെ ഉള്‍പ്പെടുത്തിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ചട്ടം മറികടന്ന് റിസര്‍ച്ച് കമ്മിറ്റി വിദ്യയുടെ പേര് തിരുകി കയറ്റിയ യോഗത്തിന്റെ മിനിറ്റ്‌സാണ് പുറത്തായത്. 15-ാമതാണ് വിദ്യയെ ഉള്‍പ്പെടുത്തിയത്. ആദ്യ പത്ത് പേരില്‍ രണ്ട് പേര്‍ എസ്‌സി- എസ്ടി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരെ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ സംവരണം പാലിച്ചില്ലെന്നാണ് മിനിറ്റ്‌സില്‍ വ്യക്തമാകുന്നത്.

എന്നാല്‍, ഗവേഷണ വിദ്യാര്‍ഥിയായ വിദ്യയെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാലടി സര്‍വകലാശാല ആലോചിക്കുന്നുണ്ടെന്നും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ പുറത്താക്കുമെന്നുമാണ് സര്‍വകലാശാല നിലപാട് വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.