തിരുവനന്തപുരം: നിരവിധി പൊരുത്തക്കേടുകളോടെയാണ് എഐ ക്യാമറ ദിവസങ്ങള്‍ പിന്നിടുന്നത്. മണിക്കൂറില്‍ 1240 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിച്ചതായാണ് എഐ ക്യാമറയുടെ പുതിയ കണ്ടെത്തല്‍. ഇത്തരത്തിലുള്ള പിഴവുകള്‍മൂലം പിഴ ചുമത്തിയുള്ള ചലാന്‍ തല്‍ക്കാലം അയക്കരുതെന്ന് ഗതാഗത കമ്മീഷണറുടെ ഓഫീസില്‍ നിന്നും ഇന്നലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് വാക്കാല്‍ നിര്‍ദേശം നല്‍കി. ഔദ്യോഗികമായി പ്രത്യേക ഉത്തരവിറക്കാതെ നിരവിധി ഉദ്യോഗസ്ഥര്‍ക്ക് വാട്സ്ആപ്പ് സന്ദേശവും കൈമാറിയിരുന്നു.
സേഫ് കേരള എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലുള്ള എംവിഐമാരെയും എഎംവിഐമാരെയും കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ച് ഓരോ കുറ്റവും പരിശോധിച്ച് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ശരാശരി 1000 ചിത്രങ്ങള്‍ വരെ മാത്രമാണ് പരമാവധി ഓരോ കണ്‍ട്രോള്‍ റൂമിലും പ്രതിദിനം പരിശോധിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഈ കഴിഞ്ഞ ചൊവ്വാഴ്ച ഒരു കണ്‍ട്രോള്‍ റൂമില്‍ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യവെ ഹെല്‍മറ്റ് ഇല്ലാത്ത കുറ്റത്തിന് മണിക്കൂറില്‍ 1240 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിച്ചു എന്നായിരുന്നു ചെലാന്‍ തയാറായത്. ഉടന്‍തന്നെ എല്ലാ ചെലാനും റദ്ദാക്കി ഉദ്യാഗസ്ഥര്‍ തടിയൂരുകയായിരുന്നു. ഹെല്‍മെറ്റ് ഇല്ലെന്നും സീറ്റ് ബെല്‍റ്റ് ഇല്ലെന്നും ക്യാമറയുടെ എഡ്ജ് കമ്പ്യൂട്ടറില്‍ രണ്ടിടത്ത് കണ്ടെത്തിയിരുന്നെങ്കിലും കണ്‍ട്രോള്‍ റൂമില്‍ നടത്തിയ വിശദമായ പരിശോധനയില്‍ രണ്ടും തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ നമ്പര്‍ പ്ലേറ്റില്‍ ഒരു സ്‌ക്രൂ ഉണ്ടെങ്കില്‍ അത് പൂജ്യമായാണ് ക്യാമറയുടെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.