പെന്‍ഷന്‍ മസ്റ്ററിങിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി

പെന്‍ഷന്‍ മസ്റ്ററിങിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി

കൊച്ചി: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിങിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രം ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ച്ച് 28 ലെ ഉത്തരവാണ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നത്.

ഹര്‍ജി പത്ത് ദിവസത്തിന് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

മസ്റ്ററിങ് ഡിസംബറില്‍ കഴിഞ്ഞതാണെന്നും അനുബന്ധ രേഖകളാണ് ഇനി അപ്‌ലോഡ് ചെയ്യേണ്ടത് എന്ന കാര്യവും കണക്കിലെടുത്താണ് ജസ്റ്റിസ് വിജു എബ്രഹാം സ്റ്റേ നീക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ സിഎസ്‌സി നടത്തിപ്പുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

മസ്റ്ററിങ്ങിന് സിഎസ്‌സികള്‍ക്കും അക്ഷയ സെന്ററുകള്‍ക്കും തുല്യപരിഗണന നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.