സുരക്ഷാനിയമങ്ങള്‍ പാലിച്ചില്ല, അബുദാബിയിൽ 10,987 ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

സുരക്ഷാനിയമങ്ങള്‍ പാലിച്ചില്ല, അബുദാബിയിൽ 10,987  ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

ദുബായ്: സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ വർഷത്തിന്‍റെ ആദ്യപാദത്തില്‍ 10987 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയെന്ന് അധികൃതർ. 33643 പരിശോധനകളാണ് ഇക്കാലയളവില്‍ നടന്നത്. ഇതില്‍ തന്നെ 20,001 പരിശോധനകള്‍  9378 പരിശോധനകള്‍ അബുദാബിയിലും  അലൈനിലും നടന്നു. അല്‍ ദഫ്രമേഖലയില്‍ 4269 പരിശോധനകളാണ് നടന്നത്.

ആദ്യ നാല് മാസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ എമിറേറ്റിലെ 46 ശതമാനം സ്ഥാപനങ്ങളും സുരക്ഷാ നിയമങ്ങള്‍ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വിലയിരുത്തി. 10987 സ്ഥാപനങ്ങള്‍ക്ക് നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ മുന്നറിയിപ്പ് നല്‍കി. വീഴ്ച വരുത്തിയ 703 സ്ഥാപനങ്ങള്‍ക്കെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കാനും നിർദ്ദേശം നല്‍കി.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഇനിയും പരിശോധനകള്‍ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. 800555 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.