ഭൂരിപക്ഷം മെറ്റാ ജീവനക്കാര്‍ക്കും സക്കര്‍ബര്‍ഗില്‍ വിശ്വാസമില്ല

 ഭൂരിപക്ഷം മെറ്റാ ജീവനക്കാര്‍ക്കും സക്കര്‍ബര്‍ഗില്‍ വിശ്വാസമില്ല

ന്യൂയോര്‍ക്ക്: മെറ്റാ ജീവനക്കാരുടെ സര്‍വേയില്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ 26 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ സംതൃപ്തിയുള്ളെന്ന് റിപ്പോര്‍ട്ട്. മെറ്റ നടത്തിയ ആഭ്യന്തര സര്‍വേയില്‍ പങ്കെടുത്ത 26 ശതമാനം പേര്‍ മാത്രമാണ് നേതൃത്വത്തെക്കുറിച്ച് ആത്മവിശ്വാസം പുലര്‍ത്തിയത്.

കൂടുതല്‍ സാമ്പത്തിക നേട്ടം കൈവരിക്കാനും ഫെയ്‌സ്ബുക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. 2023 കമ്പനി കാര്യക്ഷമതയുടെ വര്‍ഷമായി പ്രഖ്യാപിച്ച് കൂടുതല്‍ വേഗതയുള്ളതായി മാറുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നടപടി സ്വീകരിച്ചു വരുന്നു.

കമ്പനി കാര്യക്ഷമതാ വര്‍ഷമായി പ്രഖ്യാപിച്ചു മുന്നേറാന്‍ ഒരുങ്ങുമ്പോള്‍ മെറ്റാ ജീവനക്കാര്‍ക്ക് പറയാന്‍ മെച്ചപ്പെട്ട അനുഭവമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യത്തില്‍ അതുതന്നെയാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നതും. കഴിഞ്ഞ വര്‍ഷം 11,000 ജോലികള്‍ ഒഴിവാക്കിയതിന് ശേഷം 10,000 പേരെ കൂടി പിരിച്ചു വിടുമെന്ന് പ്രഖ്യാപനം. കമ്പനിയില്‍ നടത്തിയ കൂട്ട പിരിച്ചുവിടല്‍ ജീവനക്കാരുടെ മനോവീര്യം തകര്‍ത്തു.

ഇപ്പോള്‍, മെറ്റാ ജീവനക്കാരില്‍ ഭൂരിഭാഗവും സക്കര്‍ബര്‍ഗിന്റെ നേതൃത്വ ശൈലിയില്‍ അതൃപ്തരാണെന്നാണ് സര്‍വേ ഫലം. മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒരു നല്ല മേലുദ്യോഗസ്ഥനല്ലെന്നാണ് മെറ്റാ ജീവനക്കാര്‍ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.