അബുദാബിയില്‍ ഫേസ് പേ ഷോപ്പ് തുറന്നു

അബുദാബിയില്‍ ഫേസ് പേ ഷോപ്പ് തുറന്നു

അബുദാബി: മുഖം സ്കാന്‍ ചെയ്ത് പണം നല്‍കി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന ഫേസ് പേ ഷോപ്പ് അബുദാബിയില്‍ തുറന്നു. അബുദാബി റീം ഐലന്‍റിലെ സ്കൈ ടവറിലാണ് ബി സ്റ്റോർ തുറന്നത്.
നി‍ർമ്മിത സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് സ്റ്റോറിന്‍റെ പേയ്മന്‍റ് സംവിധാനം പ്രവർത്തിക്കുന്നത്. ജൂസ്, കോഫീ, ബ്രെഡ്, മറ്റ് സ്നാക്സ് ഉള്‍പ്പടെ 1300 ഓളം സാധനങ്ങള്‍ മുഖം സ്കാന്‍ ചെയ്ത് പണം നല്‍കി വാങ്ങാന്‍ സാധിക്കും.

ഭാവിയിലെ ഷോപ്പിംഗ് ആണ് ബി സ്റ്റോർ ഇവിടെ നടപ്പിലാക്കുന്നതെന്ന് അസ്ട്ര ടെക് ഇ കൊമേഴ്സ് ഡയറക്ടർ വലേറിയ ടോർസ് പറഞ്ഞു. പരമ്പരാഗത ഷോപ്പിംഗ് രീതികള്‍ മാറി മുഖം സ്കാന്‍ ചെയ്യുന്നതിലൂടെ ഷോപ്പിംഗ് നടത്താന്‍ സൗകര്യമൊരുക്കുകയാണ് ഇവിടെയെന്നും അവർ പറഞ്ഞു. ഫേസ് പേയ്ക്ക് പകരം ബാങ്ക് കാർഡ് ഉപയോഗിക്കാനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

മുഖം സ്കാന്‍ ചെയ്താണ് ഷോപ്പിംഗ് നടത്താന്‍ ഉദ്ദേിക്കുന്നതെങ്കില്‍ ഉപഭോക്താക്കൾ ആപ്പ് ഡൗൺലോഡ് ചെയ്യണം. സ്റ്റോറിലെത്തിയാല്‍ ഫേസ് പേ മെഷീനിലേക്ക് നീങ്ങി മുഖം സ്കാന്‍ ചെയ്യണം. അതുകഴിഞ്ഞാല്‍ ഷോപ്പിനുളളിലേക്ക് പ്രവേശനം അനുവദിക്കും. എന്തൊക്കെ സാധനങ്ങളാണ് എടുക്കുന്നതെന്ന് സെന്‍സറുകള്‍ ഉപയോഗിച്ച് മനസിലാക്കും. ജീവനക്കാരുടെ ഇടപെടല്‍ കൂടാതെ പുറത്തുകടക്കുമ്പോള്‍ സാധനങ്ങള്‍ക്ക് ബില്ല് ലഭിക്കുകയും പേയ്മെന്‍റ് പൂർത്തിയാക്കുകയും ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.