കുവൈറ്റില്‍ കുടുംബവിസ നല്‍കുന്നത് പുനരാരംഭിച്ചേക്കും

കുവൈറ്റില്‍ കുടുംബവിസ നല്‍കുന്നത് പുനരാരംഭിച്ചേക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുംബ വിസ നല്‍കുന്നത് വീണ്ടും ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രാദേശിക അറബ് പത്രമായ അല്‍ റായ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

കഴിഞ്ഞ ജൂണിലാണ് കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. ആദ്യഘട്ടത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമാണ് വിസ അനുവദിക്കുകയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സ്പോര്‍ട്സ്, സാംസ്കാരിക,സാമൂഹിക രംഗത്തുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുവാന്‍ അഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

കുവൈറ്റില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ക്ക് മൂന്നുമാസ കാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാന്‍ നിലവിലെ നിയമപ്രകാരം 250 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.