മുന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുള്ള കെട്ടിട നിര്‍മാണങ്ങള്‍ക്ക് രണ്ടാഴ്ച്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി

മുന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുള്ള കെട്ടിട നിര്‍മാണങ്ങള്‍ക്ക് രണ്ടാഴ്ച്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുള്ള കെട്ടിട നിര്‍മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. മൂന്നാറിലെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് നിയോഗിച്ച രണ്ടംഗ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് ഉത്തരവ്.

ഇതോടെ രണ്ടാഴ്ത്തേക്ക് മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വിലക്കുണ്ടാവും. മൂന്നാറിലെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ അമിസ്‌ക്കസ് ക്യൂറിയേയും കോടതി നിയോഗിച്ചു. അഡ്വ. ഹരീഷ് വാസുദേവനാണ് അമിസ്‌ക്കസ് ക്യൂറി.

കേസില്‍ ഒമ്പത് പഞ്ചായത്തുകളെ ഹൈക്കോടതി കക്ഷിചേര്‍ത്തു. വയനാട് പോലുള്ള പ്രദേശങ്ങളില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങള്‍ എന്തുകൊണ്ട് മൂന്നാറില്‍ നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു.

മൂന്നാറിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി വിലയിരുത്തി. മൂന്നാറിലെ നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പില്‍ നിന്ന് എതിര്‍പ്പില്ലാ രേഖ വാങ്ങണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇത് മൂന്നാറില്‍ നടപ്പിലാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.