പെറുവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡെങ്കിപ്പനി വ്യാപനം; മരണം 200; ചികിത്സയില്‍ 1,30,000 പേര്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പെറുവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡെങ്കിപ്പനി വ്യാപനം; മരണം 200; ചികിത്സയില്‍ 1,30,000 പേര്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലിമ: കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതോടെ ഡെങ്കിപ്പനി പടരുകയാണ്. ഈ മാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. അതേസമയം, തെക്കെ അമേരിക്കന്‍ രാജ്യമായ പെറു ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡെങ്കിപ്പനി വ്യാപനത്തിലൂടെയാണ് കടന്നുപോകുന്നത്. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 200 പേരാണ് മരിച്ചത്. 1,30,000 പേര്‍ രോഗബാധിതരാണ്. രാജ്യത്ത് രണ്ടുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കോവിഡ് കാലത്തിന് സമീപമാണ് പെറുവിലെ സ്ഥിതി. ഡെങ്കിപ്പനി അതിവേഗം പടരുന്നു. ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു. ചികില്‍സിക്കാന്‍ വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകരും സൗകര്യങ്ങളുമില്ല. നോര്‍ത്തേണ്‍ പെറുവിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.

യുഎസ് അതിര്‍ത്തി മേഖലകളായ പ്യൂര്‍ട്ടോ റിക്കോ, വിര്‍ജിന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ പകുതിയിലേറെ കുട്ടികളും രോഗബാധിതരാണ്. കാലാവസ്ഥാ വ്യതിയാനമാണ് പെറുവില്‍ കൊതുകുകള്‍ പെറ്റുപെരുകാനുള്ള സാഹചര്യത്തിന് കാരണമെന്ന് പഠനങ്ങള്‍ പറയുന്നു. തെക്കേ അമേരിക്കയിലുണ്ടാകുന്ന എല്‍നിനോ പ്രതിഭാസം സൃഷ്ടിക്കുന്ന താപവ്യതിയാനം പസഫിക്കില്‍ ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കും വെള്ളക്കെട്ടിനും ഇടയാക്കി. ഇതാണ് കൊതുകുകള്‍ പെറ്റുപെരുകാനിടയാക്കുന്നത് എന്നാണ് വിലയിരുത്തല്‍. കനത്ത മഴയെതുടര്‍ന്ന് നഗരങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുശല്യം രൂക്ഷമാണ്.

തുറന്ന പാത്രങ്ങളില്‍ വെള്ളം സംഭരിച്ചു വയ്ക്കരുതെന്ന് പെറുവിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പെറുവില്‍ ഇതിനു മുന്‍പ് ഡെങ്കിപ്പനി വ്യാപനമുണ്ടായ 2017 ലും എല്‍നിനോ ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.