മണിപ്പൂരിൽ സംഘർഷം രൂക്ഷം; മന്ത്രിയുടെ വസതിക്ക് തീവെച്ചു

മണിപ്പൂരിൽ സംഘർഷം രൂക്ഷം; മന്ത്രിയുടെ വസതിക്ക് തീവെച്ചു

ന്യൂഡൽഹി: സമാധാന ശ്രമങ്ങൾ നടക്കുന്നതിനിനിടെ മണിപ്പൂരിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രി നേച്ച കിചന്റെ വസതിക്ക് അക്രമകാരികൾ തീയിട്ടു. ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.

ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. ചൊവാഴ്ചയുണ്ടായ അക്രമത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു. 

മണിപ്പൂരിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ വൻ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. അതേ സമയം സംസ്ഥാനത്ത് കർഫ്യു സമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

കിഴക്കൻ ഇംഫാൽ ജില്ലയിൽ രാവിലെ അഞ്ച് മണി മുതൽ വൈകീട്ട് ആറ് വരെയാണ് കർഫ്യുവിൽ ഇളവ് അനുവദിച്ചത്. പടിഞ്ഞാറൻ ഇംഫാൽ ജില്ലയിൽ രാവിലെ അഞ്ച് മുതൽ ഒമ്പത് വരെയാണ് ഇളവ്. 

അതേസമയം സംസ്ഥാനത്തെ 16 ൽ 11 ജില്ലകളിലും കർഫ്യു തുടരുകയാണ്. ഇന്റർനെറ്റ് നിരോധനവും തുടരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.