'ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാനാവില്ല; ധൈര്യമുണ്ടെങ്കില്‍ നേര്‍ക്ക് നേര്‍ വാ'; ബിജെപിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

'ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാനാവില്ല; ധൈര്യമുണ്ടെങ്കില്‍ നേര്‍ക്ക് നേര്‍ വാ'; ബിജെപിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണമെന്നും തങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാനാകില്ലെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പത്ത് മിനിട്ടിലധികം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിക്കണം. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും മോഡി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. റെയ്ഡുകള്‍ നടത്തുന്നത് ഭീഷണിപ്പെടുത്താന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആശുപത്രിയില്‍ ഇ.ഡി കസ്റ്റഡിയില്‍ കഴിയുന്ന ബാലാജിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. മന്ത്രിയ്ക്ക് പരിക്കുണ്ടെന്ന് കമ്മീഷന്‍ അംഗം ജസ്റ്റിസ് കണ്ണപ്പ ദാസന്‍ പ്രതികരിച്ചു.

അര്‍ധരാത്രിയിലെ അറസ്റ്റില്‍ മനുഷ്യാവകാശ ലംഘനമുണ്ടായെന്ന് ഡിഎംകെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ മന്ത്രിയെ സന്ദര്‍ശിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.