വില്ലിംഗ്ടൺ: ഒന്നാം പാദത്തിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 0.1 ശതമാനം ഇടിഞ്ഞതിനാൽ ന്യൂസിലൻഡിന്റെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതി വീണു. മാന്ദ്യത്തിന്റെ സാങ്കേതിക നിർവചനം പാലിക്കുന്ന 2022-ന്റെ നാലാം പാദത്തിൽ ജിഡിപിയിൽ 0.7 ശതമാനം ഇടിവുണ്ടായതിനെ തുടർന്നാണ് ഈ ഇടിവ്. പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ സെൻട്രൽ ബാങ്ക് സ്വീകരിച്ച നടപടികളും പ്രകൃതി ദുരന്തങ്ങളുടെ പ്രതികൂല ഫലങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണം.
നിലവിലെ അപകട സാധ്യതകൾ കുറയ്ക്കാൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഇനിയും വർദ്ധിപ്പിക്കേണ്ടി വരും. മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) മാർച്ച് പാദത്തിൽ 0.1 ശതമാനം ചുരുങ്ങുമെന്ന് വിദഗ്ദർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ റിസർവ് ബാങ്ക് ഓഫ് ന്യൂസിലാൻഡിന്റെ 0.3 ശതമാനം വളർച്ചയെന്ന പ്രവചനത്തേക്കാൾ വളരെ താഴെയാണ് ഇത്.
ഡാറ്റ പുറത്തു വന്നതിന് ശേഷം ന്യൂസിലാൻഡ് ഡോളർ 0.2 ശതമാനം ഇടിഞ്ഞ് 0.6197 ഡോളറിലെത്തി. ഇത് വിപണി പ്രതീക്ഷകൾക്ക് അനുസൃതമായിരിക്കുകയും കൂടുതൽ പലിശ നിരക്ക് വർദ്ധന ആവശ്യമില്ലെന്ന സെൻട്രൽ ബാങ്കിന്റെ നിലപാടിനെ പിന്നോട്ട് വലിക്കുകയും ചെയ്‌തു.
സ്‌റ്റാറ്റിസ്‌റ്റിക്‌സ് ന്യൂസിലൻഡ് ഡാറ്റ അനുസരിച്ച് സമ്പദ് വ്യവസ്ഥയിലെ ദൗർബല്യം വിശാലാടിസ്ഥാനത്തിലുള്ളതാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഓക്ക്‌ലൻഡിൽ ഉണ്ടായ രണ്ട് വലിയ ചുഴലിക്കാറ്റുകളുടെയും വെള്ളപ്പൊക്കത്തിന്റെയും ആഘാതം വളർച്ചയെ ബാധിച്ചു.
ന്യൂസിലൻഡ് സമ്പദ് വ്യവസ്ഥയുടെ വേഗത നഷ്‌ടപ്പെടുന്നത് വ്യക്തമാണ്. താഴ്ന്നതും സ്ഥിരതയുള്ളതുമായ പണപ്പെരുപ്പത്തിലേക്ക് തിരികെ കൊണ്ടു വരാൻ കാര്യങ്ങൾ മന്ദഗതിയിലാക്കിയിട്ടുണ്ടോ എന്നതാണ് ഇനി അറിയാനുള്ളതെന്ന് സാമ്പത്തിക വിദഗ്ധൻ മൈക്കൽ ഗോർഡൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.